10:15pm 20 October 2026
NEWS
പാർട്ടി നടപടി വരും മുമ്പേ എല്ലാ സ്ഥാനങ്ങളുമൊഴിയാൻ എ പത്മകുമാർ തയ്യാറെടുക്കുന്നു

10/03/2025  09:22 AM IST
nila
പാർട്ടി നടപടി വരും മുമ്പേ എല്ലാ സ്ഥാനങ്ങളുമൊഴിയാൻ എ പത്മകുമാർ തയ്യാറെടുക്കുന്നു

പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരി​ഗണിക്കാതെ മന്ത്രി വീണ ജോർജ്ജിനെ പരി​ഗണിച്ചതിൽ പ്രതിഷേധമറിയിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റം​ഗം എല്ലാ പാർട്ടി പദവികളും ഒഴിയും. സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരി​​ഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാർ സമ്മേളനം അവസാനിക്കും മുമ്പേ സമ്മേളന ന​ഗരിയിൽ നിന്നും ഇറങ്ങിപോകുകയും പിന്നീട് സമൂ​ഹ മാധ്യമത്തിലൂടെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളുമൊഴിയുമെന്നും പാർട്ടി അം​ഗമായി തുടരുമെന്നും പത്മകുമാർ പറയുന്നു.  50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നാണ് പത്മകുമാറിന്റെ പരാതി. അതേസമയം, പത്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് സൂചന. പത്മകുമാറിനെ സ്വാ​ഗതം ചെയ്ത് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img